ജില്ലാവിദ്യാഭ്യാസപരീശീലനകേന്ദ്രം(ഡയററ്) കോഴിക്കോട്, പുത്തൂര്‍ പോസ്റ്റ്, വടകര-673104 Website:www.kozhikodediet.org E mail :dietkozhikode@gmail.com
Wednesday, 28 August 2013
Saturday, 17 August 2013
Tuesday, 13 August 2013
Tuesday, 6 August 2013
ഫോട്ടോ ആല്‍ബം - ജൂലൈ 2013
ഇഫ് താര്‍ വിരുന്ന്
ഇന്റേണ്‍ഷിപ്പിന് തെരഞ്ഞെടുത്ത സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്കുമായി നടത്തിയ ശില്‍പശാല
ഡി എഡ് കോഴ്സ് ആദ്യ ബാച്ച് (2013-15)പ്രിന്‍സിപ്പാള്‍ ശ്രീ കെ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.
ടിടിഐ പ്രിന്‍സിപ്പാള്‍മാരുടെ യോഗം
ടിടിഐ അധ്യാപകര്‍ക്കായി നടത്തിയ കമ്പ്യൂട്ടര്‍ പരിശീലനം
2013-14 വര്‍ഷത്തെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി യോഗം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുന്നു.
പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി
വിശകലന ക്ലാസ്സ് -കലാവിദ്യാഭ്യാസം
ഇഫ്താര്‍ വിരുന്ന്
Thursday, 1 August 2013
ടിടിസിയുടെ രൂപവും ഭാവവും മാറുന്നു
ടിടിസി കോഴ്സ് ഓര്‍മ്മയാവുന്നു. Diploma in Education (DEd) എന്നാണ് സെമസ്റ്റര്‍ രീതിയിലുള്ള പുതിയ പ്രൈമറി അധ്യാപകപരീശീലനകോഴ്സിന്റെ പേര്. 2013-14 അധ്യയനവര്‍ഷം മുതല്‍ ഡി എഡ് നടപ്പിലാവുകയാണ്. നാല് സെമസ്റ്ററുകളാണ് കോഴ്സിനുള്ളത്. ഡയറ്റിലെ DEd ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും.
പത്താം തരം തുല്യത പരീക്ഷ - റിസോഴ്സ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി
പത്താം തരം തുല്യത പരീക്ഷ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന ജില്ലാ റിസോഴ്സ് ടീമിലെ അധ്യാപകര്‍ക്ക് ഡയറ്റിന്റെയും ജില്ലാസാക്ഷരതാമിഷന്റെയു ആഭിമുഖ്യത്തില്‍ ഏകദിനപരിശീലനം നല്‍കി. DRU ഫാക്കല്‍റ്റി സീനിയര്‍ ലക്ചറര്‍ പികെ സുരേന്ദ്രന്‍ നേതൃത്വം നല്‍കി.
ജില്ലയിലെ ടിടിഐ അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി
ഡയറ്റിലെ ഇ ടി ഫാക്കല്‍റ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ടിടിഐ അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി. 2013 ജൂലൈ 19 മുതല്‍ 24 വരെ അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം നല്‍കിയത്. ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ഇ എ സണ്ണി, ലക്ചറര്‍ സുരേഷ് കൊക്കോട്ട് , ഐ ടി അറ്റ് സ്കൂള്‍ അധ്യാപകരായ സുരേഷ്, അസന്‍കോയ എന്നിവര്‍ നേതൃത്വം നല്‍കി.
ടിടിസി രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
ഡയറ്റിലെ ടിടിസി രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി. 2013 ജൂണ്‍ 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം നല്‍കിയത്. ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ഇ എ സണ്ണി, ലക്ചറര്‍ സുരേഷ് കൊക്കോട്ട് , ഐ ടി അറ്റ് സ്കൂള്‍ അധ്യാപകരായ ബാബു, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)